Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Clash In Poolavalli

Kozhikode

പൂ​ള​വ​ള്ളി​യി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം; നി​ര​വ​ധി പേ​ർ​ക്ക് പ​രിക്ക്

കോ​ട​ഞ്ചേ​രി: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ പൂ​ള​വ​ള്ളി ജം​ഗ്ഷ​നി​ല്‍പ​ട​ക്കം പൊ​ട്ടി​ച്ച​തി​നെ തു​ട​ർ​ന്ന് സി​പി​എം-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. പൂ​ള​വ​ള്ളി​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​യ​റി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ന​ടു​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ഷി​ബു, ഷി​ബി, കു​മാ​ര​ൻ, സാ​ബു, ജി​ഷ്ണു, അ​ബി എ​ന്നി​വ​ർ​ക്കു പ​രി​ക്കേ​റ്റു. 


​ഇ​വ​രെ മു​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ പ​രി​ക്കേ​റ്റ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ പാ​ല​ക്ക​ൽ സി​റാ​ജ്, ക​രീം, രാ​ഹു​ൽ എ​ന്നി​വ​രെ താ​മ​ര​ശേ​രി ഗ​വ.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.


ന​ടു​പ്പ​റ​മ്പി​ലെ വീ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ളെ ല​ക്ഷ്യം​വ​ച്ചാ​ണ് അ​ക്ര​മി സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ബി​ജെ​പി റൂ​റ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​ദേ​വ​ദാ​സ​ൻ പ​റ​ഞ്ഞു. ​പ​രി​ക്കേ​റ്റ​വ​രെ അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു. സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം വി​ള​ക്കു​ന്നേ​ൽ ജോ​ർ​ജു​കു​ട്ടി തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ​തി​ന്‍റെ പേ​രി​ലാ​ണ് സി​പി​എം ഗു​ണ്ട​ക​ൾ വീ​ടു​ക​യ​റി അ​ക്ര​മി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

എ​ന്നാ​ൽ ത​ന്‍റെ വീ​ടി​നു നേ​രെ പ​ട​ക്കം ക​ത്തി​ച്ച് എ​റി​യു​ക​യും ചൈ​നീ​സ് പ​ട​ക്കം വീ​ട്ടി​ലേ​ക്കു തി​രി​ച്ചു​വ​ച്ച് പൊ​ട്ടി​ക്കു​ക​യും ചെ​യ്‌​ത​താ​യി ജോ​ർ​ജു​കു​ട്ടി വി​ള​ക്കു​ന്നേ​ൽ പ​റ​ഞ്ഞു. വീ​ട്ടി​ൽ​നി​ന്നു പു​റ​ത്തു​പോ​യ പ്ര​വ​ർ​ത്ത​ക​രെ പൂ​ള​വ​ള്ളി ജം​ഗ്ഷ​നി​ല്‍ ടി​പ്പ​ർ ലോ​റി​കൊ​ണ്ട് ഇ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. ടി​പ്പ​ർ ലോ​റി​യി​ലെ ഗു​ണ്ട​ക​ളെ ത​ട​യാ​ൻ എ​ത്തി​യ​വ​രെ അ​ക്ര​മി​ച്ചെ​ന്നും ജോ​ർ​ജു​കു​ട്ടി വി​ള​ക്കു​ന്നേ​ൽ പ​റ​ഞ്ഞു. ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​ട​ഞ്ചേ​രി ടൗ​ണി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തു​മെ​ന്ന് ബി​ജെ​പി കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. രാ​ജേ​ഷ് പ​റ​ഞ്ഞു.

Latest News

Corehub Up